പേരാവൂർ :ചെറുപുഷ്പം ജോസഫ് മാഷും ഭാര്യ കൊച്ചുത്രേസ്യാ ടീച്ചറും വാർധക്യത്തിൽ ഒരു സ്നേഹവീട് വച്ചു നൽകി ഒരു സേവന മാതൃക നൽകി. ഒരു നിർധന കുടുംബത്തിനാണ് 10 ലക്ഷത്തിലധികം ചെലവിൽ സ്നേഹവീട് വച്ചു നൽകിയത്. മാഷിൻ്റെയും ടീച്ചറുടെയും വിവാഹ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായാണ് സ്നേഹവീട് നിർമിച്ചു നൽകിയത്. വീടിന്റെ താക്കോൽദാന കർമ്മം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. പേരാവൂർ സെൻ്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി ആർച്ച് പ്രീസ്റ്റ് മാത്യു തെക്കേമുറി വെഞ്ചരിപ്പുകർമം നടത്തി. പേരാൻ്റ് വാർഡ് മെമ്പർ കെ വി ബാബു, വിൻസെന്റ് ഡി പോൾ പ്രസിഡന്റ് ഫ്രാൻസിസ് കൂറ്റനാൽ എന്നിവർ സംസാരിച്ചു.
Cherupushpam Mash and little Thresya teacher made a little house of love. Wedding Golden Jubilee Color